റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്ന പദവിലെത്തുന്ന മലപ്പുറം ജില്ലയിലെ ആദ്യ പെണ്‍കുട്ടിയായ ടി.പി നദ

റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്ന പദവിലെത്തുന്ന മലപ്പുറം ജില്ലയിലെ ആദ്യ പെണ്‍കുട്ടിയായ ടി.പി നദ

പൊന്നാനി:മൂന്ന് നക്ഷത്രത്തോടെ കാക്കി യൂണിഫോമമണിയാനുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കിയ ടി പി നദ എന്ന പെണ്‍കുട്ടി ഒരു നാടിനാകെ പ്രചോദനമാവുകയാണ്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്ന പദവിലെത്തുന്ന മലപ്പുറം ജില്ലയിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് നദ. സംസ്ഥാനത്ത് ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ മുസ്ലീം പെണ്‍കുട്ടിയും ഇരുപത്തിയാറുകാരിയായ നദയാണ്. റേഞ്ച് ഫോറസ്റ്റ് ഓഫീസറായി കാടും നാടും കാക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് നദ ഏറ്റെടുക്കുന്നത്. അതും റാങ്ക് ലിസ്റ്റില്‍ ഒന്നാമതോടെ.പൊന്നാനി പുഴമ്പ്രം ഗ്രാമത്തില്‍ തച്ചംപറമ്പത്ത് അബ്ദുള്‍ ഗഫൂറിന്റെയും അത്താണിക്കല്‍ നഫീസയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് ടി പി നദ. പത്താം ക്ലാസ് വരെ പൊന്നാനി ഐ എസ് എസ് സ്‌കൂളിലും പ്ലസ് ടു വിന് എം ഐ ഗേള്‍സിലുമാണ് പഠിച്ചത്.തുടര്‍ന്ന്
ബി എസ് സി ഫോറസ്ട്രി ഹോണേഴ്‌സ് കോഴ്‌സിന് മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാ ശാലയിലും പഠിച്ചു.
2017 ലാണ് നദ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്.2019 ലെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും ഒന്നാം റാങ്കുകാരിയായി.അടുത്ത മാസം 9 ന് പ്രസ്തുത തസ്തികയില്‍ നദ ജോലിയില്‍ പ്രവേശിക്കും. ഒന്നര വര്‍ഷത്തെ സര്‍ക്കാര്‍ ട്രയിനിംഗിന് നദ ഹിമാചല്‍ പ്രദേശ് സുന്ദര്‍ നഗറിലെത്തണമെന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്

 

 

Sharing is caring!