ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി മരിച്ചു

ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി മരിച്ചു

ചങ്ങരംകുളം:ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി മരിച്ചു.ചങ്ങരംകുളത്ത് വാടകക്ക് താമസിച്ച് വന്ന നിര്‍മാണ തൊഴിലാളിയായ ശണ്‍മുഖന്റെ ഭാര്യയും മൂക്കുതല കരുവാട്ട്പറമ്പിൽ, കുഞ്ഞുകുട്ടന്റെ മകളുമായ ജിഷ (34) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലുള്ള യുവതിയുമായി ജൂലായ് 20ന്  സമീപവാസിയായ യുവാവ് തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു.ജൂലൈ 23 ന് രാത്രി പത്ത് മണിയോടെയാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ യുവതി മരണത്തിന് കീഴടങ്ങി.ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ്   ഡോക്ടര്‍മാര്‍ പറയുന്നത്.നേരത്തെ അടിപിയുണ്ടായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അസ്വാഭാവിക  മരണത്തിന് കേസെടുത്തത്.

Sharing is caring!