ദുരന്തങ്ങള്‍ നേരിടാന്‍ ആധുനിക സംവിധാനങ്ങളുമായി മലപ്പുറം അഗ്നിരക്ഷാ നിലയം
ദുരന്തങ്ങള്‍ നേരിടാന്‍ ആധുനിക സംവിധാനങ്ങളുമായി അഗ്നിരക്ഷാ സേന മുഖം മിനുക്കുന്നു. സേനയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച പുതിയ ഫോം ടെന്‍ഡറും ബൊലേറോ വാഹനവും മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെത്തിന്റെ ഭാഗമായി. പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഫയര്‍ സ്റ്റേഷന് പരിസരത്ത് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു.
വ്യവസായ ശാലകളിലും മറ്റുമുണ്ടാവുന്ന ദുര്‍ഘടമായ ഓയില്‍ ഫയര്‍ പോലുള്ള അഗ്നിബാധ വളരെ പെട്ടെന്ന് അണക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫോം ടെന്‍ഡര്‍. 4,250 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും സംഭരിക്കാന്‍ ശേഷിയുള്ള വാഹനത്തില്‍ നിന്നുതന്നെ നേരിട്ട് തീയണക്കാന്‍ പറ്റുന്ന ഫിക്സഡ് മോണിറ്ററോട് കൂടിയുള്ളതാണ് പുതിയ ഫോം ടെന്‍ഡര്‍.
സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി ചടങ്ങില്‍ വിതരണം ചെയ്തു. മലപ്പുറം ഫയര്‍ ഓഫീസര്‍ ടി.അനൂപ് അധ്യക്ഷനായി. സ്റ്റേഷന് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍ സി. ശിവശങ്കരന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ബി. വിജയകുമാര്‍, കെ. പ്രതീഷ് മറ്റു സേനാഗംങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം 1 – മലപ്പുറം അഗ്നിരക്ഷാ നിലയത്തില്‍ എത്തിയ പുതിയ ഫോം ടെന്‍ഡറും ബൊലേറോ വാഹനവും പി. ഉബൈദുള്ള എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു
ചിത്രം 2 – മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി വിതരണം ചെയ്യുന്നു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]