പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ

പെരുമ്പടപ്പ്: പതിനഞ്ച് വയസുകാരനായ പട്ടികജാതി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറുപതുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറവല്ലൂർ സ്വദേശി പൂവത്തൂർ വീട്ടിൽ രാജൻ (60) നെയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് ഇയാൾ കുട്ടിയുടെ വീട്ടിലെത്തി  കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിൻ്റെ പറമ്പിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിൽ റിമാൻ്റ് ചെയ്തു

Sharing is caring!