ബാലസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, പൊലീസ്, എക്സൈസ്, ചൈല്‍ഡ്ലൈന്‍, ലേബര്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത തല ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ വകുപ്പിന് കീഴിലും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം ഉറപ്പ് വരുത്തല്‍, കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പീഡിയാട്രിക് ഐ.സി.യു ഉള്‍പ്പടെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തല്‍, ആദിവാസി മേഖലകളിലേതുള്‍പ്പടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട പരാതികള്‍, കുട്ടികളിലെ ലഹരി ഉപയോഗം, ബാലവേല-ശൈശവ വിവാഹം എന്നിവ തടയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
കോവിഡ് ബാധിതരാകുന്ന കുട്ടികള്‍ക്ക് പ്രത്യേകം ചികിത്സ സൗകര്യമൊരുക്കണം
കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രത്യേകമായി പീഡിയാട്രിക് ഐ.സി.യു ഉള്‍പ്പടെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ നിര്‍ദേശിച്ചു. നിലവില്‍ കോവിഡ് ബാധിതരാകുന്ന കുട്ടികള്‍ക്കായി ജില്ലയില്‍ ഒരുക്കിയ സൗകര്യങ്ങളും കമ്മീഷന്‍ വിലയിരുത്തി. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഗണിച്ച്, കഴിയുന്നത്ര വേഗത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കുട്ടികളെ അറിയാന്‍ ശ്രമിക്കണം
ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ രക്ഷാകര്‍തൃ സമീപന രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. പഠനോപകരണമായ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പഠനാവശ്യത്തിലേക്ക് തന്നെയാണോ ഉപയോഗപ്പെടുത്തുന്നത് എന്നത് പോലും മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അപടകടകരമായ ഗെയിമുകളിലേക്കുള്‍പ്പടെ കുട്ടികള്‍ പോകുന്നതും തടയിടേണ്ടതുണ്ട്. കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ആത്മഹത്യാ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം കൃത്യമായ പാരന്റിംഗ് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുറപ്പാക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
ആദിവാസി മേഖലകളിലും വിദ്യാഭ്യാസം ഉറപ്പാക്കണം
ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആദിവാസി മേഖലയെക്കൂടി ബാലസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കരുത്
സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഫീസ് നല്‍കാനാവാത്തതിനെ തുടര്‍ന്ന് ക്ലാസില്‍ പ്രവേശിക്കുന്നത് തടയുന്ന സാഹചര്യം ഉണ്ടാകാനിടയാകരുത്. ഫീസ് ലഭിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്ക് ആവശ്യമെങ്കില്‍ രക്ഷിതാവിനെതിരെ നിയമ നടപടി സ്വീകരിക്കാം. അതിലുപരിയായി ടി.സി തടഞ്ഞുവെക്കുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
ലഹരി ഉപയോഗം: വാര്‍ഡ്തല വിമുക്തി ക്ലബുകള്‍ സജീവമാക്കണം
വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലും കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വാര്‍ഡ് തല വിമുക്തി ക്ലബുകള്‍ സജീവമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കടകളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന ഇല്ലാതാക്കുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍
കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പഞ്ചായത്ത് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ (സി.പി.സി) രൂപീകരിച്ച് ബോധവത്ക്കരണം നല്‍കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സി.പി.സികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.
കുട്ടികളുടെ പരാതികളില്‍ നടപടി വൈകിപ്പിക്കരുത്
കുട്ടികളുമായി ബന്ധപ്പെട്ട ഏത് തരം പരാതികളിലും നടപടി വൈകിപ്പിക്കരുതെന്ന് കമ്മീഷന്റെ കര്‍ശന നിര്‍ദേശം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്നും കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. പ്രകൃതിവിരുദ്ധ പീഢന കേസുകളില്‍ മാനസിക വെല്ലുവിളി നേരിടുന്ന കൂട്ടികള്‍ ഇരകളാക്കപ്പെടുന്നത് ഗൗരമായാണ് കാണുന്നത്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കുള്ള ആനൂകൂല്യങ്ങളും സഹായധനവും വൈകിപ്പിക്കുന്ന പ്രവണതയും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശൈശവ വിവാഹ-ബാലവേല മുക്ത ജില്ല
ശൈശവ വിവാഹ-ബാലവേല മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ശൈശവ വിവാഹങ്ങള്‍ കണ്ടെത്തുന്നതിന് വിപുലമായ സംവിധാനം ഒരുക്കണം. ഇത്തരം വിവാഹങ്ങള്‍ക്കെതിരെ രക്ഷിതാക്കളിലുള്‍പ്പടെ ബോധവത്ക്കരണം നല്‍കണം. വിവാഹം മാത്രമല്ല, വിവാഹം പറഞ്ഞുറപ്പിക്കുന്നതുള്‍പ്പടെ തെറ്റാണെന്നതിനാല്‍ ശൈശവ വിവാഹങ്ങള്‍ അധികൃതരെ അറിയിക്കുന്നവര്‍ക്ക് പൊന്‍വാക്ക് പദ്ധതി പ്രകാരം പാരിതോഷികമായി 2500 രൂപ നല്‍കി വരുന്നുണ്ടെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. അതിഥി സംസ്ഥാനത്ത് നിന്നെത്തിയ കുട്ടികളെ ഉപയോഗിച്ച് ബാലവേല നടത്തുന്നത് പലയിടങ്ങളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ബാലവേല തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍ സി.പി സലീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ഷാഫി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം, ഡി.ഇ.ഒ മാരായ ആര്‍. സൗദാമിനി, കെ.എസ്. ഷാജന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ പി. മുഹമ്മദ് ഹാരിസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് വി.പി, രമേഷ് കുമാര്‍ കെ.പി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങി ബാലാവകാശ മേഖലയിലെ ജില്ലയിലെ വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ നല്‍കി
താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്തു. താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാ തരംഗിണി സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.പി.ഒ അസ്‌കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി മുഖ്യാതിഥിയായി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി.കൃഷ്ണന്‍ , മുന്‍ ബാങ്ക് പ്രസിഡന്റ് കെ.വി. മൊയ്തീന്‍ കുട്ടി, ഡയറക്ടര്‍മാരായ അനില്‍ തലപ്പള്ളി, കെ.പി. ഹബീബ് റഹ്‌മാന്‍ എം.എം. അലി, ടി.കെ. നാസര്‍, പി.അബ്ദുറഹിമാന്‍ എന്ന കുഞ്ഞിപ്പ, യു.സീനത്ത്, കെ.സാജിദ ,സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]