ഭവനഭേദനം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായി

ഭവനഭേദനം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായി

പെരിന്തല്‍മണ്ണ: ഭവനഭേദനം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പതിനെട്ടായിരം രൂപയും കവര്‍ന്ന കേസിലെ പ്രതികളെയാണ് പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സികെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അന്തര്‍സംസ്ഥാന മോഷ്ടാക്കളായ കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അഭിരാജ്(29) കോഴിക്കോട് താമരശ്ശേരി സ്വദേശി മണി(36) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ മാസം ഏഴാം തീയ്യതി പട്ടാപ്പകല്‍ സമയത്താണ് പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പതിനെട്ടായിരം രൂപയും പ്രതികള്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. മോഷണ വിവരം ഉടമ പോലീസില്‍ അറിയിച്ചതോടെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സികെ നൗഷാദ് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരായ എഎസ്‌ഐ വിശ്വംബരന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് സജീര്‍, ദിനേശ്, മിഥുന്‍, രാജേഷ്, നിഖില്‍, ഷഫീക്ക്, പ്രഭുല്‍ ,കബീര്‍ എന്നിവരുള്‍പെട്ട ആന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!