കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് ഒമ്പത് ലക്ഷം നല്‍കി

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് ഒമ്പത് ലക്ഷം നല്‍കി

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് തന്നെ മികച്ച മാതൃകയായി മാറിയ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒമ്പത് ലക്ഷം രൂപ. സ്‌കൂള്‍ മാനേജറുടെയും ജീവനക്കരുടെ ശമ്പള വിഹിതവും ചേര്‍ത്താണ് ദുരിതാശ്വാസ നിധിയിലേക്കായി തുക കണ്ടെത്തിയത്. തിരൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോടില്‍ നിന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെക്ക് ഏറ്റുവാങ്ങി.

സംസ്ഥാന തലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയമാണ് ഈ വര്‍ഷവും പി.കെ.എം.എച്ച്.എസ് നേടിയത്. പാഠ്യ-പാഠ്യേതര രംഗത്തെ മികവിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റും ജീവനക്കാരും. സ്‌കൂളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ജീവനക്കാര്‍ ശേഖരിച്ച തുകയില്‍ നിന്നും നിര്‍ധനരായ മുഴുവന്‍ കുട്ടികള്‍ക്കും നേരത്തെ സഹായമെത്തിച്ചിരുന്നു. സ്‌കൂളിന്റെ ഹോം കെയര്‍ വാന്‍ ആരോഗ്യവകുപ്പിന്റെ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുകയും ചെയ്തു. സംസ്ഥാനതലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എടരിക്കോട് പി.കെ.എം.എം.എച്ച്എസ്എസ് അധികൃതരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ കെ.പി.എ മജീദ് എന്നിവര്‍ അഭിനന്ദിച്ചിരുന്നു.

Sharing is caring!