സച്ചാർ റിപ്പോർട്ട്; തുടർ നടപടിയെ കുറിച്ച് സർക്കാർ നയം വ്യക്തമാക്കണം: എസ് കെ എസ് എസ് എഫ്

സച്ചാർ റിപ്പോർട്ട്; തുടർ നടപടിയെ കുറിച്ച് സർക്കാർ നയം വ്യക്തമാക്കണം: എസ് കെ എസ് എസ് എഫ്

മലപ്പുറം: സച്ചാർ സമിതി റിപ്പോർട്ടും, ഇക്കാര്യത്തിൽ പാലോളി കമ്മിറ്റി മുന്നോട്ടു വെച്ച നിർദേശങ്ങളും തുടർന്നു നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണമെന്ന് എസ്. കെ എസ്.എസ്.എഫ്.
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ സച്ചാർ റിപ്പോർട്ടിന്റെ അട്ടിമറിയാണ് നടന്നത്. നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് അതു നഷ്ടപ്പെടില്ലന്നു പറയുന്ന സർക്കാർ നിലപാടിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ തുടർന്നു
സ്വീകരിക്കുന്ന നടപടിക്രമത്തെ കുറിച്ച് ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പടിവിക്കണം.
മുസ്ലിം പുരോഗതിക്കു സമർപ്പിച്ച നിർദേശങ്ങളെ ന്യൂനപക്ഷ പദ്ധതികളായി വകമാറ്റുന്ന നടപടി ദുരൂഹമാണ്. ഓരോ വിഭാഗത്തിന്റെയും പുരോഗതിക്കു വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനു പകരം, അനർഹമായകൈ കടത്തലും അവകാശ ധ്വംസനവും സർക്കാർ ഭാഗത്ത് നിന്നുണ്ടാവരുത്. ഇക്കാര്യത്തിൽ യോജിച്ച ശബ്ദമുയരണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിച്ച ‘സച്ചാർ റിപ്പോർട്ട് അട്ടിമറിക്കരുത്’ വിശകലന സദസ്സ് ആവശ്യപ്പെട്ടു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തലൂർ, ഉമർ അറക്കൽ (മുസ്ലിം ലീഗ്), കെ.പി. നൗഷാദലി (കെ.പി.സി.സി), മൊയ്തീൻ കുട്ടി പുളിക്കൽ (ഐ.എൻ.എൽ), സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ശമീർ ഫൈസി ഒടമല, ഉമറുൽ ഫാറുഖ് ഫൈസി മണിമൂളി, യൂനുസ് ഫൈസി വെട്ടുപാറ സംസാരിച്ചു.സി.ടി. ജലീൽ , മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ശംസാദ് സലീം നിസാമി, ഇസ്മാഈൽ അരിമ്പ്ര, അബ്ദുസലീം യമാനി,സൽമാൻ ഫൈസി തിരൂർക്കാട്, സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ ,മുഹ്സിൻ മാസ്റ്റർ വെള്ളില, മൻസൂർ വാഫി ചുളാട്ടിപ്പാറ, റിയാസ് കൊട്ടപ്പുറം ചർച്ചയിൽ പങ്കെടുത്തു.

 

Sharing is caring!