ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സർക്കാർ മുസ്‌ലിം സമുദായത്തെ വഞ്ചിച്ചു: എം.എസ്.എഫ്
മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് കേരള സർക്കാർ കൈകൊണ്ട തീരുമാനം മുസ്‌ലിം സമുദായത്തെ വഞ്ചിക്കുന്നതാണെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
സച്ചാർ കമ്മിറ്റി ശുപാർശ ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ പാലോളി കമ്മിറ്റി രൂപീകരിക്കുകയും എന്നാൽ സച്ചാർ കമ്മിറ്റി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട 100% ത്തിൽ നിന്ന് 20% ഇതര സമുദായങ്ങൾക്ക് നൽകാനായിരുന്നു പാലോളി കമ്മിറ്റി ശുപാർശ പ്രകാരം അന്നത്തെ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. ഇപ്പോൾ ഹൈക്കോടതി വിധി വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികൾക്ക് ബാധമാക്കാതെ ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മാത്രം 59:41 അനുപാതം നടപ്പിലാക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മറ്റൊരു നിഗൂഢ താത്പര്യമാണ്. മുസ്‌ലിം സമുദായത്തിന് അർഹമായ ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകാതിരിക്കാനും മുസ്‌ലിം സമുദായം അനർഹമായത് നേടിയെടുക്കുന്നുവെന്ന് ഇതര സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് സാമുദായികസ്പർദ്ധ ഉണ്ടാക്കുവാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സച്ചാർ കമ്മിറ്റി ശുപാർശ ചെയ്ത കാര്യങ്ങൾ അട്ടിമറിക്കുകയും ന്യൂനപക്ഷ മുസ്‌ലിം വിദ്യാർത്ഥികൾക്ക് ന്യായമായും ലഭിക്കേണ്ട അർഹമായ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുകയും ചെയ്ത സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്നും ഭരണഘടന വിരുദ്ധമായ ഈ ചെയ്‌തിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രവർത്തകസമിതി യോഗം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ അഷ്ഹർ പെരുമുക്ക്, കെ.എം.ഫവാസ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നജ്മ തബ്ഷീറ, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഫവാസ് പനയത്തിൽ, അഡ്വ: ഖമറുസമാൻ, അഡ്വ: പി.സാദിഖലി, അഡ്വ: വി.ഷബീബ് റഹ്‌മാൻ, അസൈനാർ നെല്ലിശ്ശേരി, അഡ്വ: പി.എ.നിഷാദ്, ടി.പി.നബീൽ, യു.ബാസിത്ത്, പി.ടി.മുറത്ത്, എൻ.കെ.അഫ്‌സൽ, റാഷിദ് കോക്കൂർ, നവാഫ് കള്ളിയത്ത്, ജില്ലാ വിംഗ് കൺവീനർമാരായ സുഹൈൽ അത്തിമണ്ണിൽ, ഷിബി മക്കരപ്പറമ്പ്, അഡ്വ: വി.എം.ജുനൈദ്, ഫർഹാൻ ബിയ്യം, ആസിഫ് അമാനുള്ള, മൻസൂർ ഉള്ളണം, എം.എസ്.എഫ് ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: തൊഹാനി, കമ്മിറ്റി അംഗങ്ങളായ അഷ്ഹദ് മമ്പാടൻ, ഇ.പി.ആബിദ് കല്ലാമൂല, സുഹൈർ കേരള, ഇർഷാദ് മേക്കാടൻ, കെ.പി.സുഹൈൽ, ഹാഷിം കണ്ണ്യാല, ജദീർ മുള്ളമ്പാറ, റിജാസ് വല്ലാഞ്ചിറ, എം.ഷാക്കിർ, ആഷിഖ് പാതാരി, അറഫ ഉനൈസ്, ഹഫാർ കുന്നപ്പള്ളി, എ.പി.നബീൽ വട്ടപ്പറമ്പ്, അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, ലത്തീഫ് പറമ്പൻ, പി.വി.ഫാഹിം മുഹമ്മദ്, എൻ.സി.ഷരീഫ്, നസീഫ് ഷെർഷ്, നിസാം.കെ.ചേളാരി, ഹർഷാദ് ചെട്ടിപ്പടി, ജാസിം പറമ്പിൽ, എൻ.കെ.മുഹമ്മദ് നിഷാദ്, സൽമാൻ കടമ്പോട്ട്, അഡ്വ: ഒ.പി.റഊഫ്, കെ.മബ്റൂഖ്, ഉനൈസ് കണ്മനം, അഡ്വ: എ.കെ.മുസമ്മിൽ, കെ.വി.റിഷാദ്, ഇർഷാദ് കുറുക്കൊൾ, നിസാം താനൂർ, ഷഫീഖ് കൂട്ടായി, എ.വി.നബീൽ, എ.എം.സിറാജുദ്ധീൻ എന്നിവർ പങ്കെടുത്തു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]