വൈറസ് വ്യാപനം തടയാന്‍ അതീവ ശ്രദ്ധ വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. പൊതു സ്ഥലങ്ങളിലെത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണം. കൈകള്‍ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,983 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 52,131 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,906 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 641 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 324 പേരും 115 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 563 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,362 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ശനിയാഴ്ച (2021 ജൂലൈ 17) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 15
ആലങ്കോട് 03
ആലിപ്പറമ്പ് 22
അമരമ്പലം 38
ആനക്കയം 28
അങ്ങാടിപ്പുറം 18
അരീക്കോട് 07
ആതവനാട് 31
ഊരകം 11
ചാലിയാര്‍ 17
ചീക്കോട് 17
ചേലേമ്പ്ര 17
ചെറിയമുണ്ടം 06
ചെറുകാവ് 09
ചോക്കാട് 17
ചുങ്കത്തറ 20
എടക്കര 27
എടപ്പറ്റ 11
എടപ്പാള്‍ 14
എടരിക്കോട് 07
എടവണ്ണ 32
എടയൂര്‍ 11
ഏലംകുളം 04
ഇരിമ്പിളിയം 33
കാലടി 11
കാളികാവ് 09
കല്പകഞ്ചേരി 17
കണ്ണമംഗലം 19
കരുളായി 24
കരുവാരക്കുണ്ട് 09
കാവനൂര്‍ 19
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 09
കോഡൂര്‍ 24
കൊണ്ടോട്ടി 22
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 16
കുറുവ 19
കുറ്റിപ്പുറം 68
കുഴിമണ്ണ 11
മക്കരപ്പറമ്പ് 04
മലപ്പുറം 19
മമ്പാട് 11
മംഗലം 06
മഞ്ചേരി 51
മങ്കട 12
മാറാക്കര 07
മാറഞ്ചേരി 10
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 54
മൂര്‍ക്കനാട് 57
മൂത്തേടം 15
മൊറയൂര്‍ 09
മുതുവല്ലൂര്‍ 12
നന്നമ്പ്ര 13
നന്നംമുക്ക് 08
നിലമ്പൂര്‍ 43
നിറമരുതൂര്‍ 20
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 20
പള്ളിക്കല്‍ 10
പാണ്ടിക്കാട് 66
പരപ്പനങ്ങാടി 31
പറപ്പൂര് 03
പെരിന്തല്‍മണ്ണ 22
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 33
പെരുവള്ളൂര്‍ 73
പൊന്മള 06
പൊന്മുണ്ടം 03
പൊന്നാനി 30
പൂക്കോട്ടൂര്‍ 28
പോരൂര്‍ 16
പോത്തുകല്ല് 28
പുലാമന്തോള്‍ 18
പുളിക്കല്‍ 27
പുല്‍പ്പറ്റ 07
പുറത്തൂര്‍ 18
പുഴക്കാട്ടിരി 06
താനാളൂര്‍ 22
താനൂര്‍ 44
തലക്കാട് 26
തവനൂര്‍ 35
താഴേക്കോട് 11
തേഞ്ഞിപ്പലം 03
തെന്നല 12
തിരുനാവായ 02
തിരുവാലി 02
തൃക്കലങ്ങോട് 15
തൃപ്രങ്ങോട് 14
തുവ്വൂര്‍ 01
തിരൂര്‍ 17
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 23
വളാഞ്ചേരി 23
വളവന്നൂര്‍ 09
വള്ളിക്കുന്ന് 21
വട്ടംകുളം 37
വാഴക്കാട് 13
വാഴയൂര്‍ 13
വഴിക്കടവ് 23
വെളിയങ്കോട് 24
വേങ്ങര 29
വെട്ടത്തൂര്‍ 27
വെട്ടം 03
വണ്ടൂര്‍ 35
മലപ്പുറം ജില്ലയില്‍ 13.7 ലക്ഷം പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെ 13,70,289 പേരാണ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 10,12,072 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 3,58,217 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,14,515 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 41,777 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,97,602 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 2,53,946 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,025 പേര്‍ക്ക് ഒന്നാം ഡോസും 30,333 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 22,383 പേര്‍ക്ക് ഒന്നാം ഡോസും 19,261 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]