നിര്‍ധനകുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍: അല്‍ഫാം ചലഞ്ച് ഇന്ന്

നിര്‍ധനകുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍: അല്‍ഫാം ചലഞ്ച് ഇന്ന്

മലപ്പുറം:  ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ സ്‌കൂളില്‍
ഓണ്‍ലൈന്‍ പഠനം പ്രയാസത്തിലായ നിര്‍ധന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിനായുള്ള അല്‍ഫാം ചലഞ്ച് ഇന്ന് നടക്കും. ഇതെ സ്‌കൂളിലെ 2005വര്‍ഷത്തെ 10-ാംക്ലാസ് പൂര്‍വ്വ വിദ്യാര്‍ഥികൂട്ടായ്മയായ ടീം സൗഹൃദകിസ്സ, ഫ്രൈപാന്‍ കിച്ചണിന്റെ സഹകരണത്തോടെയാണ് ചലഞ്ച് നടത്തുന്നത്. മലപ്പുറത്തുനിന്നും 10കിലോമീറ്റര്‍ ചുറ്റളവില്‍വരെ സാധനങ്ങള്‍ സൗജന്യ ഡെലിവറിയായി എത്തിക്കും.അഞ്ചിലധികം ഓര്‍ഡറുകള്‍ ഒരുമിച്ചുനല്‍കുകയാണെങ്കില്‍ ദൂരപരിധകള്‍ക്കപ്പുറത്തേക്കും എത്തിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓര്‍ഡര്‍ ചെയ്യാന്‍ 9995995404, 9567685685, 9037203430.

Sharing is caring!