മങ്കട രാമപുരത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണ: മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാമപുരം ബ്ലോക്ക് ഓഫീസിന് സമീപത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പരേതനായ അഞ്ചുക്കണ്ടി തലക്കല്‍മുഹമ്മദിന്റെ
ഭാര്യ മുട്ടത്തില്‍ ആയിഷ (73)യെ ആണ് വീട്ടിലെ ശുചിമുറിക്ക് സമീപം വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ളത്.
വെള്ളിയാഴ്ച രാത്രി 9.15 മണിക്ക് പേരക്കുട്ടികളെത്തി അകത്തുകയറി നോക്കിയപ്പോഴാണ് ബാത്‌റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ സഹായത്തോടെ അല്‍ഷിഫ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചതില്‍ മരണപ്പെട്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതി പ്രകാരം മങ്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇന്നലെ മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ യുകെ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി വെളിവായിട്ടുള്ളതായി പോലീസ് അറിയിച്ചു. ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ഉന്നതസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വിശദമായ അന്വേഷണം ആരംഭിച്ചു.പിതാവ്: മുട്ടത്തില്‍ മമ്മു മുസ്ല്യാര്‍മാതാവ്:എടൂര്‍ ഫാത്തിമ (രാമപുരം). മക്കള്‍: നബീസ, ആസ്യ, സാജിത, ഫിറോസ് (ജിദ്ധ) പരേതനായ അബ്ദുല്‍ സലാം, മരുമകള്‍: ഹസീന.
സഹോദരന്‍: ഡോ: അബൂബക്കര്‍ മലബാരി (റിട്ട.പ്രൊഫസര്‍, അലിഗഡ് സര്‍വ്വകലാശാല, യൂ, പി.)മരുമക്കൾ: അലവിക്കുട്ടി. മുഹമ്മദ് ജമാൽ,  അബ്ദുറസാഖ്, ഹസീന,

 

 

Sharing is caring!