നാലരവയസുകാരിയെ പീഡിപ്പിച്ചതായി മാതാവ് നല്‍കിയ പരാതിയില്‍ താഴേക്കോട് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു

പെരിന്തല്‍മണ്ണ: നാലരവയസുകാരിയെ പീഡിപ്പിച്ചതായി മാതാവ് നല്‍കിയ പരാതിയില്‍ താഴേക്കോട് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. ദിവസങ്ങള്‍ മുമ്പ് പെരിന്തല്‍മണ്ണ പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താഴേക്കോട് സ്വദേശിക്കെതിരേ കേസെടുത്തത്. വ്യാഴാഴ്ച പോലീസ് മാതാവിന്റെ മൊഴിയെടുക്കുകയും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 

Sharing is caring!