പി.കെ.വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ചു
കോട്ടക്കല്‍ : ആര്യവൈദ്യശാല ട്രസ്റ്റി പി.കെ.വാര്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആര്യവൈദ്യശാല കൈലാസ മന്ദിരത്തില്‍ സന്ദര്‍ശനം നടത്തി. ആര്യവൈദ്യശാല ട്രസ്റ്റി മാധവന്‍കുട്ടി വാര്യര്‍, പി.കെ.വാര്യരുടെ മകന്‍ കെ.ബാലചന്ദ്ര വാര്യര്‍, ട്രസ്റ്റി ബോര്‍ഡംഗം രാഘവവാര്യര്‍, ആര്യവൈദ്യശാല പി.ആര്‍.ഒ.. എം.ടി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പുതിയതായി നിയമിതനായ ട്രസ്റ്റി പി.മാധവന്‍കുട്ടി വാര്യരെ സുരേന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത്, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍, ജില്ലാ മീ’ഡിയ കണ്‍വീനര്‍ മീത്തില്‍ രവി, ജില്ലാ സെക്രട്ടറി പി.പി.ഗണേശന്‍,ബി.ജെ.പി കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്‍മള, എം.കെ.ജയകുമാര്‍, രഞ്ജിത്ത് കാടാമ്പുഴ, നഗരസഭ കൗണ്‍സിലര്‍ കെ.ജയപ്രിയന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു
RECENT NEWS
എ ഡി എം മെഹറലിക്ക് മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ് യാത്രയയപ്പ് നല്കി
മലപ്പുറം: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ ഡി എം എന്‍.എം. മെഹറലിക്ക് മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കൊണ്ടോട്ടി ഹോട്ടല്‍ പുഷ്പക് ഗ്രാന്‍ഡെയില്‍ ് നടന്ന ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. [...]




