ജുമുഅഃക്കും പെരുന്നാള്‍ നിസ്‌ക്കാരത്തിനും അനുമതി വേണം: ‘സമസ്ത’ പ്രതിഷേധ സംഗമം നടത്തി

ജുമുഅഃക്കും പെരുന്നാള്‍ നിസ്‌ക്കാരത്തിനും അനുമതി വേണം: ‘സമസ്ത’ പ്രതിഷേധ സംഗമം നടത്തി

താണിക്കല്‍: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് നിയന്ത്രണം തുടരുന്നത് അവസനിപ്പിച്ച് വെള്ളിയാഴ്ച ജുമുഅഃയും ബലിപെരുന്നാള്‍ നിസ്‌ക്കാരവും ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ‘സമസ്ത’ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന്റെയും ജില്ലാ ആസ്ഥാനങ്ങളില്‍ കളക്ട്രേറ്റുകളുടെയും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളും ചേര്‍ന്ന ‘സമസ്ത’ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നത്.
കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷോധം വി. മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കടമ്പോട്ട് അലവിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. വി. ലുഖ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
കിളിയണ്ണി മൊയ്തീന്‍കുട്ടി മൗലവി, കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍, പി.ടി. ഹംസ, എം.പി. അബ്ദുറഹിമാന്‍ മുസ് ലിയാര്‍, എം. യഅ്ഖൂബ് ബാബു, പി.പി. ഷരീഫ് മുസ് ലിയാര്‍, പി.പി. അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.
കെ.പി. ഉമ്മര്‍, കെ. ഷറഫുദ്ദീന്‍ ഫൈസി, പി.പി. സജീര്‍ ഫൈസി, വി.കെ. മുജീബ്, അഷ്റഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സംഗമത്തിന് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും സമര്‍പ്പിച്ചു.

Sharing is caring!