പ്ലസ്‌വൺ തുടർപഠനം; മലപ്പുറം ജില്ലക്ക് സ്‌പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: എം.എസ്.എഫ്
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ ബാച്ചുകളും കോഴ്സുകളും ഉൾപ്പെടുത്തിയും ഹൈസ്കൂളുകളെ അപ്‌ഗ്രേഡ് ചെയ്ത് ഹയർസെക്കണ്ടറികളാക്കിയും സ്‌പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. ഫല പ്രഖ്യാപനത്തിൽ 75,554 വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹത നേടിയപ്പോൾ 33,604 വിദ്യാർത്ഥികൾക്കും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകാരുള്ള ജില്ലയിൽ ഇഷ്ടമുള്ള കോഴ്‌സിന് പോലും അഡ്മിഷൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. അൺ-എയ്ഡഡ് സ്കൂളുകളുകളിലെ സീറ്റുകൾ പെരുപ്പിച്ച് കാണിച്ച് ജില്ലയിൽ പ്ലസ്‌വൺ സീറ്റുകൾ അധികമാണെന്ന് വരുത്തി തീർക്കുകയും ആവശ്യമായ ബാച്ചുകളും കോഴ്സുകളും അനുവദിക്കാതെ എല്ലാ ജില്ലകൾക്കും നൽകുന്ന മാർജിനൽ സീറ്റ് വർദ്ധനവ് മാത്രം നൽകി മലപ്പുറത്തെ പിന്നോട്ട് വലിക്കുന്ന സമീപനമാണ് സർക്കാർ വെച്ച് പുലർത്തുന്നത്.
മലപ്പുറം ജില്ലയോട് കാണിക്കുന്ന അനീതിയും വിവേചനവും ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും രംഗത്തിറക്കി ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.എസ്.എഫ് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ ഫവാസ് പനയത്തിൽ, അഡ്വ: ഖമറുസമാൻ മൂർക്കത്ത്, അഡ്വ: പി.സാദിഖലി, അഡ്വ: വി.ഷബീബ് റഹ്‌മാൻ, ഹസൈനാർ നെല്ലിശ്ശേരി, യു.അബ്ദുൽ ബാസിത്ത്, പി.ടി.മുറത്ത്, ടി.പി.നബീൽ, എൻ.കെ.അഫ്‌സൽ, റാഷിദ് കൊക്കൂർ, നവാഫ് കള്ളിയത്ത് എന്നിവർ പങ്കെടുത്തു.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]