മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ പേരില്‍ വ്യാജ ഫേസ്് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി

മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ പേരില്‍ വ്യാജ ഫേസ്് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി

പെരിന്തല്‍മണ്ണ: മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ പേരില്‍ വ്യാജ ഫേസ്് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. നിലവില്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടിന്റെ പേരും പ്രൊഫൈല്‍ ചിത്രവും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നതെന്നു സൂപ്പി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മെസഞ്ചറിലൂടെ പലരോടും ഒരു അക്കൗണ്ട് നമ്പറിലേക്കു ഗൂഗിള്‍ പേ വഴി പണം അയക്കാനാണ് ആവശ്യപ്പെടുന്നത്. സുഹൃത്തുക്കളില്‍ പലര്‍ക്കും ഇത്തരം സന്ദേശം ലഭിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ അക്കൗണ്ട് റദ്ദാക്കിയതായും ഗൂഗിള്‍ പേ അക്കൗണ്ട് നമ്പര്‍ കേന്ദ്രീകരിച്ച് ഉടമയെ കണ്ടെത്താനുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കുന്നതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്‌കുമാര്‍ അറിയിച്ചു.

 

 

Sharing is caring!