സഹോദരൻ്റെ ഓർമ്മക്കായി സ്കോളര്‍ഷിപ്പ് തുകഇമ്രാന്‍റെ ചികിൽസക്ക് നൽകിഫര്‍ഹാന്‍ അഹമ്മദ്.

സഹോദരൻ്റെ ഓർമ്മക്കായി സ്കോളര്‍ഷിപ്പ് തുകഇമ്രാന്‍റെ ചികിൽസക്ക് നൽകിഫര്‍ഹാന്‍ അഹമ്മദ്.

രാമപുരം: സ്കൂൾ ബസിൽ നിന്ന് വീണ് അപകടത്തിൽ പൊലിഞ്ഞ കുഞ്ഞു സഹോദരൻ്റെ ഓർമ്മക്കായി തനിക്ക് ലഭിച്ച സ്കോളര്‍ഷിപ്പ് തുകഇമ്രാന്‍റെ ചികിൽസക്ക് നൽകിഫര്‍ഹാന്‍ അഹമ്മദ് മാതൃകയാവുന്നു. എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് സംഖ്യയും  ഉറ്റവര്‍ തന്ന സമ്മാന തുകയും ഇമ്രാന്‍ മുഹമ്മദിന്‍റെ ചികിത്സ സഹായത്തിലേക്ക് നല്‍കി യാണ്കുറുവ എ.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥി ഫര്‍ഹാന്‍ അഹമ്ദ് മാതൃകയായത്, ഇതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന  അനിയന്‍ ഫര്‍സീൻ കഴിഞ്ഞ വർഷമാണ് മരണ പെട്ടത്.ഓർമ്മക്ക് മുമ്പിൽ മാനസികമായി തളർന്ന സാഹചര്യത്തിലായിരുന്നു ഫര്‍ഹാന്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയിരുന്നത്.
ദൂംഖഭാരം മറികടന്നാണ് മികച്ച മാര്‍ക്കോടെ  സ്കോളര്‍ഷിപ്പിന് അര്‍ഹനായത്. വിജയം തന്‍റെ അനിയന് വേണ്ടി സമര്‍പ്പിച്ചിരുന്നഫര്‍ഹാന്‍മാതാവ്ഷമീമ ടീച്ചറോടൊപ്പം
  മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ വീട്ടിലെത്തിയാണ്
തുകകൈമാറിയത്,സ്കൂളിലെ അധ്യാപിക കൂടിയായ പഴമള്ളൂർ സമൂസ പടിയിലെ പഞ്ചിളിഷമീമയുടെയും കൂട്ടിലങ്ങാടി മുഞ്ഞക്കുളംകക്കാട്ട് ഷാനവാസിന്‍റെയും മകനാണ് ഫർഹാൻ,സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സലാം കൂട്ടിലങ്ങാടി അധ്യാപകൻ തുളുവത്ത്ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!