50 ദിവസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ അബ്ദുൽ ബാസിതിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്
തിരൂരങ്ങാടി: 150 ദിവസം കൊണ്ട് വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി ഏറെ ശ്രദ്ധേയനായ ഹാഫിള് അബ്ദുൽ ബാസിതിന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എ.ആർ. നഗർ കുന്നുംപുറം പേങ്ങാട്ട് കുണ്ടിൽ ചെമ്പൻ ശരീഫ് മുസ്ലിയാർ – സുഹ്റാബി ദമ്പതികളുടെ മകനായ അബദുൽ ബാസിത് കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ്. ഏഴാം ക്ലാസ് വരെ എ.ആർ നഗർ മർക്കസ് പബ്ലിക്ക് സ്കൂളിൽ പഠിച്ച ശേഷം കാരന്തൂർ മർക്കസ് കോളേജ് ഓഫ് ഖുർആൻ സ്റ്റഡീസിൽ ചേർന്ന് 150 ദിവസം കൊണ്ടാണ് വിശുദ്ധ ഖുർആൻ മന:പാഠമാക്കി ഏറെ ശ്രദ്ധേയനായത്.
കാരന്തൂർ മർക്കസ് ഹൈസ്കൂളിൽ തന്നെ യായിരുന്നു ഹൈസ്കൂൾ പഠനം. എസ് .എസ്.എഫ് സാഹിത്യോത്സവ് വേദികളിൽ തുടർച്ചയായി വർഷങ്ങളായിട്ട് മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള അബ്ദുൽ ബാസിത് സുന്നി വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷകളിലും മിന്നുന്ന വിജയം കരസ്ഥമാക്കിയിരുന്നു. പഠന തിരക്കുകൾക്കിടയിലും പത്ര, വാരികകൾ മുടക്കം തെറ്റാതെ വായിക്കുന്ന അബ്ദുൽ ബാസിത് നല്ലൊരു വായനാ പ്രിയനും കൂടിയാണ്. സിവിൽ സർവീസ് പരീക്ഷ മുന്നിൽ കണ്ട് പ്ലസ് വൺ ഹ്യൂമാനിറ്റീസ് എടുത്ത് കാരന്തൂർ മർക്കസിൽ തന്നെ പഠനം തുടരാനാണ് ആഗ്രഹമെന്ന് അബ്ദുൽ ബാസിത്ത് പറഞ്ഞു.
എസ്.എസ്.എഫ് എന്ന സുന്നി വിദ്യാർത്ഥി സംഘടനാ പ്രവർത്തകനുമാണ്. പ്രദേശത്തിന്റെ അഭിമാനമായി മാറിയ ഹാഫിള് അബ്ദുൽ ബാസിതിനെ കേരളാ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചേലക്കോട് യൂണിറ്റ് കമ്മിറ്റി അഭിനന്ദിച്ചു
RECENT NEWS
വയനാട് തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ ഇടിവ്; കൂടുതൽ ഏറനാട്
ഏറനാട് മണ്ഡലത്തില്‍ 69.42 ഉം നിലമ്പൂരില്‍ 61.91 ഉം വണ്ടൂരില്‍ 64.43 ഉം ശതമാനം പോളിങ് രേഖപ്പെടുത്തി.