പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് സംഘം പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് സംഘം പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് സംഘം പിടിയില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.

മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ , സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് മിനി ലോറിയില്‍ ഒളിപ്പിച്ച് ജില്ലയീലേക്ക് കടത്തിയ ഇരുപത്തിരണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് സ്വദേശി കളായ പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പില്‍ സിറിള്‍ ബാബു (43) എന്നിവരെ പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ വച്ച് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ്ചെയ്തത്.

ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഏജന്റുമാര്‍ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലും ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 മുതല്‍ 30000 രുപ വരെ വിലയിട്ട് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത് . മുഹമ്മദ് സാദിഖ് മണ്ണാര്‍ക്കാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതക കേസിലും പെരിന്തല്‍മണ്ണ ,മുക്കം സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളില പ്രതിയാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി .

ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം എം.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍ , എസ്്.ഐ സി.കെ.നൗഷാദ് , ജില്ലാആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍ , എന്‍.ടി.കൃഷ്ണകുമാര്‍ , എം.മനോജ്കുമാര്‍ ,പ്രശാന്ത് പയ്യനാട് ,മിഥുന്‍ , സജീര്‍ , എ.എസ്.ഐമാരായ സുകുമാരന്‍ ,ബൈജു, ടരുീ മുഹമ്മദ് ഫൈസല്‍, നിഖില്‍ , പ്രബുല്‍ , ഷാലു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!