മലപ്പുറം വാഴക്കാട് ഒമ്പതാം ക്ലാസുകാരിയെ പ്രേമം നടിച്ച് പീഡിപ്പിച്ച 27കാരന്‍ അറസ്റ്റില്‍

വാഴക്കാട്: ഒമ്പതാം ക്ലാസുകാരിയെപ്രേമം നടിച്ച് പീഡിപ്പിച്ച 27 കാരനെ മലപ്പുറം വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി പാലാഴി വീട്ടില്‍ അര്‍ജുനെ(27)യാണ് ഇന്നലെ പുലര്‍ചേ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവിന്റെ വീടിന്റെ പരിസരത്തുള്ള പതിനാല് വയസ്സുള്ള ഒമ്പതാം ക്ലാസുകാരിയെയാണ് പ്രേമം നടിച്ച് അര്‍ജുന്‍ പല തവണ പീഡിപ്പിച്ചതായാണ് കേസ്. വാട്‌സ്പ്പിലൂടെ കുട്ടിയുടെ നഗ്‌നചിത്രം വാങ്ങിച്ച് പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാരുടെ അന്വേഷണമാണ് പീഡന വിവരം രക്ഷിതാക്കളറിയാന്‍ കാരണമായത്. ആദ്യം പ്രേമം നടിച്ചും നഗ്‌ന ഫോട്ടോ ലഭിച്ചതോടെ പിന്നീട് ഭീഷണിയായന്നും ബന്ധുവീട്ടില്‍ വെച്ച് പല തവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പരാതി ലഭിച്ചതോടെ കൃത്യമായ അന്വേഷണ ശേഷമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വാഴക്കാട് എസ് ഐ നൗഫല്‍ ,അഡീഷണല്‍ എസ് ഐ തോമസ് ,കൃഷ്ണദാസ് ,സജിത് ,പ്രജിത ,മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 

Sharing is caring!