ടോക്കിയോ ഒളിമ്പിക്സിലേക്ക് നാല് കായിക താരങ്ങള്‍:  ആദരിക്കലും യാത്രയയപ്പ് ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി നാളെ നിര്‍വഹിക്കും

ടോക്കിയോ ഒളിമ്പിക്സിലേക്ക് നാല് കായിക താരങ്ങള്‍:  ആദരിക്കലും യാത്രയയപ്പ് ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി  നാളെ നിര്‍വഹിക്കും

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ നാല് കായിക താരങ്ങളെ കാലിക്കറ്റ് സര്‍വകലാശാല
നാളെ (ജൂലൈ 15) ആദരിച്ച് യാത്രയയപ്പ് നല്‍കും. ഇര്‍ഫാന്‍ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, മുരളി ശ്രീശങ്കര്‍ എന്നിവരെ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ആദരിക്കും. സര്‍വകലാശാല ക്യാമ്പസിലെ സെനറ്റ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകല്‍ 11.30 നാണ് ആദരിക്കല്‍ ചടങ്ങ്. ചടങ്ങുകള്‍ ഓണ്‍ലൈനായി വീക്ഷിക്കുന്നതിനും സര്‍വകലാശാല സൗകര്യമൊരുക്കിയിട്ടുണ്ട്.

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന അംഗീകാരത്തോടെയാണ്  ഇര്‍ഫാന്‍ ആദരമേറ്റുവാങ്ങുന്നത്. ദേവഗിരി കോളജിന്റെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെയും ജഴ്‌സി അണിഞ്ഞ ഇര്‍ഫാന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ജഴ്‌സി അണിയുമ്പോള്‍ ദേവഗിരിയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും അഭിമാനമാണ് രാജ്യാന്തരതലത്തില്‍ ഉയരുന്നത്. കോഴിക്കോട് പാറോപ്പടി സ്വദേശിയായ നോഹ നിര്‍മ്മല്‍ ടോം ദേവഗിരി കോളജിന്റെ ഗ്രൗണ്ടില്‍ നിന്നും കോഴിക്കോട് സായി സെന്ററിലെ കായിക പരിശീലകനായിരുന്ന  ജോര്‍ജ്ജ് പി.ജോസഫിന്റെ പരിശീലനത്തിലൂടെ വളര്‍ന്ന്  ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ താരമാണ്.
കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് 2014ല്‍ ശ്രീ കൃഷ്ണ കോളജ് ഗുരുവായൂരിലെ-കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കീമിലാണ് പരിശീലനം തുടങ്ങിയത്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് പി.ബി ജയകുമാറിന്റെ ശിക്ഷണത്തില്‍ ആദ്യവര്‍ഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മീറ്റില്‍ 200 മീറ്ററിലും 400 മീറ്ററിലും 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി തന്റെ വരവറിയിച്ചു. പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ ഗവ. വിക്ടോറിയ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.തന്റെ പിതാവും ഇന്റര്‍നാഷനല്‍ ട്രിപ്പിള്‍ ജംമ്പ് താരവുമായ എസ്.മുരളിയുടെ ശിക്ഷണത്തില്‍ എട്ടാം വയസ് മുതല്‍ പരിശീലനം ആരംഭിച്ച ശ്രീശങ്കര്‍ ഇരുപത്തിനാലാമത് ഫെഡറേഷന്‍ കപ്പ് ലോങ്ങ്ജമ്പില്‍ 8.26 മീറ്റര്‍ ചാടിയാണ് ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. ഒളിമ്പ്യന്‍മാര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്യും. രജിസ്ട്രാര്‍ ഡോ.ഇകെ സതീഷ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഒളിമ്പ്യന്‍ പി.ടി.ഉഷ, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്    മേഴ്സികുട്ടന്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എന്‍.വി. അബ്ദുറഹ്‌മാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദിനു തുടങ്ങിയവര്‍ പങ്കെടുക്കും.

Sharing is caring!