നിലമ്പൂരിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കത്തിലൂടെ അഞ്ചു കോടി രൂപ അനുവദിച്ച് മന്ത്രി

നിലമ്പൂരിലെ ആറാം ക്ലാസ്  വിദ്യാര്‍ത്ഥിനിയുടെ കത്തിലൂടെ  അഞ്ചു കോടി രൂപ അനുവദിച്ച്  മന്ത്രി

നിലമ്പൂർ:പ്രളയത്തിൽ തകർന്ന റോഡിന് മൂന്ന് വർഷത്തിന് ശേഷം ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കത്തിലൂടെ അഞ്ചു കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ‌ ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ പാലത്തിങ്കൽ ഉണ്ണി – ശ്രീജ ദമ്പതികളുടെ മകൾ അനഘയാണ് പ്രളയത്തിൽ തകർന്ന മതിൽ മൂല റോഡിന്റെ നിലവിലെ സ്ഥിതിവിവരിച്ച് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചത്. കത്ത് ലഭിച്ചതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് തിങ്കളാഴ്ച അനഘയുടെ വീട്ടിലേക്ക് ഫോൺ എത്തി. കാര്യങ്ങൾ മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഞ്ചു കോടി രൂപ അനുവദിച്ചതായി അനഘയെ ഫോണിൽ നേരിട്ട് അറിയിച്ചു. നന്നായി പഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എവിടെയാണ് വീട് എന്ന മന്ത്രി അന്വേഷിച്ചപ്പോൾ ആഢ്യൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്താണെന്നും വന്നാൽ തന്റെ വീട്ടിലും വരണമെന്നും മന്ത്രിയോട് അനഘ പറഞ്ഞു. തീർച്ചയായും വരുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇടിവണ്ണ സെൻറ് തോമസ് യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Sharing is caring!