താണിക്കലില്‍ കണ്ട ഗുഹക്കു രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്ന്

മലപ്പുറം: താണിക്കലില്‍ കണ്ട ഗുഹക്കു രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്ന് ആര്‍ക്കിയോളി വിഭാഗം. മലപ്പുറം കോഡൂര്‍ താണിക്കലില്‍ പൈപ്പ് ലൈനിന് ആഴത്തില്‍ കുഴിയെടുക്കുന്നതിനടയില് മണ്ണിനടിയില്‍ ദ്വാരം രൂപപ്പെട്ടപ്പോള്‍ പരിശോധിച്ചപ്പോഴാണ് ഗുഹ കണ്ടത്.
തുടര്‍ന്നു ഗുഹക്ക് അടത്തു കയറി പരിശോധിച്ചപ്പോള്‍ മണ്‍പാത്രങ്ങളും ചിത്രപ്പണികള്‍ തീര്‍ത്ത തൂണുകളും കണ്ടെത്തി. മലപ്പുറം കോഡൂര്‍ താണിക്കലില്‍ പൈപ്പ് ലൈനിന് കൂഴിയെടുക്കുന്നതിനടയില്‍ കണ്ടെത്തിയ കണ്ട ഗുഹപരിശോധിക്കാന് പുരാവസ്തു വകുപ്പും വരുന്നു. ാണിക്കല് ഒമ്പതാം വാര്‍ഡ് പാലുംകുന്നില്‍ ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ കുഴി എടുക്കുന്നതിനിടെ മണ്ണിനടിയില്‍ ദ്വാരം രൂപപ്പെടുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും മണ്ണെടുപ്പ് നടത്തിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. തുടര്‍ന്നു ഗുഹ പരിശോധിച്ചപ്പോഴാണ് ഇതില്‍ മണ്‍പാത്രങ്ങളും ചിത്രപ്പണികള്‍ തീര്‍ത്ത തൂണുകളും കണ്ടത്. തുടര്‍ന്നു വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കോഴിക്കോട്ട് നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. പുരാവസ്തു വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. തുടര്‍ന്നു സംഭവ സ്ഥലം പഞ്ചായത്ത് ഭാരവാഹികള്‍ സന്ദര്‍ശിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ വാര്‍ഡ് അംഗം പി മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ നിര്‍ദ്ദേശം നല്കി. സ്ഥലത്തേക്ക് ആളുകള്‍ക്കുള്ള പ്രവേശനവും പഞ്ചായത്ത് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]