പെരുന്നാൾ പുടവയും ഭക്ഷണക്കിറ്റും നൽകി എളമരം യതീംഖാന

വാഴക്കാട്: യതീംഖാന പ്രസിഡൻ്റ് ബഹു: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ പ്രത്യേക നിർദ്ദേശപ്രകാരം ബക്രീദിനോടനുബന്ധിച്ച് സ്പെഷ്യൽ ഭക്ഷ്യക്കിറ്റും പെരുന്നാൾ പുടവയും, പുസ്തകങ്ങളും അന്തേവാസികൾക്ക് നൽകി എളമരം യതീംഖാന കോവിഡ് കാലത്ത് കൈതാങ്ങായി. 25 കിലൊ അരി, ബിരിയാണി അരി, തുടങ്ങി ’42 തരം പലചരക്ക് സാധനങ്ങളും, ബേക്കറി, പച്ചക്കറി തുടങ്ങി സാധനങ്ങളും ഉൾക്കൊള്ളുന്നതാണ് ഭക്ഷ്യക്കിറ്റ് . യതീംഖാന കമ്മറ്റി അംഗം കെ.വി. മുഹമ്മദ് അബ്ദുൾ റഹ്മാൻ ഭക്ഷ്യക്കിറ്റ് വിതരണത്തിൻ്റെയും, സെക്രട്ടറി കെ.വി. മുഹമ്മദ് പെരുന്നാൾ പുടവയുടെയും, ജോയിൻ്റ് സെക്രട്ടറി കെ.വി. ഔസ് പുസ്തക വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. സെക്രട്ടറി കെ വി . മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യതീംഖാന സിഇഒ ബഷീർ കല്ലേപ്പാടം മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ കെ. മൊയ്തീൻ കുട്ടി , സദർ മുഅല്ലിം ഷബീർ വാഫി, അദ്ധ്യാപകരായ എ പി മുഹമ്മദ് മാസ്റ്റർ, അബ്ദുൾ ഹമീദ് മുസ്ലിയാർ , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു. ആഗസ്റ്റ് മാസം മുതൽ എല്ലാ മാസവും പതിവായി യതീംഖാന അന്തേവാസികളുടെ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് നൽകി വരുന്നതായി സിഇഒ പറഞ്ഞു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]