കെ.പി.എം റിയാസിനെ മര്‍ദിച്ച പോലീസ് നടപടിക്കെതിരെ ഇ.ടി.യുടെ പ്രതിഷേധം

മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മാധ്യമം ദിനപത്രം  റിപ്പോര്‍ട്ടറുമായ കെ.പി.എം റിയാസിനെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം. പി  പ്രതിഷേധിച്ചു.  കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ പോലീസ് നടത്തുന്ന അതിക്രമം അംഗീകരിക്കാൻ കഴിയില്ല. റിയാസ് പ്രോട്ടോകോൾ ലംഘിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിച്ചിട്ടും കള്ള കേസെടുത്ത പോലീസ് നടപടി നീതീകരിക്കാനാവില്ല. റിയാസ് മർദ്ദ നമേറ്റ് ചികിത്സയിൽ കഴിയുന്ന വിവരം ഉന്നത ഉദ്യോഗസ്ഥരെ വരെ  അറിയിച്ചിട്ടും ഇതു വരെ
റിയാസിന്റെ മൊഴി പോലും  എടുക്കാത്തത് അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇ. ടി. പറഞ്ഞു. ചികിത്സ യിലുള്ള റിയാസിനെ ഫോണിൽ വിളിച്ചു അദ്ദേഹം പിന്തുണ അറിയിച്ചു.

Sharing is caring!