ഫുട്ബോൾ ആരാധകരുടെ ആഹ്ലാദ പ്രകടനം പൊന്നാനിയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു 

പൊന്നാനി:കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ ആരാധകരുടെ ആഹ്ലാദ പ്രകടനം. പൊന്നാനിയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിനെത്തുടർന്നാണ് ഞായറാഴ്ച രാവിലെ മുതൽ യുവാക്കൾ ബൈക്കുകളിൽ തെരുവുകളിലിറങ്ങിയത്.ആരാധകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും തെരുവിലിറങ്ങുകയായിരുന്നു. ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ ബൈക്കുകളിൽ കൂട്ടത്തോടെ ആഹ്ലാദ പ്രകടനം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വെളിയങ്കോട് കിണർ ഭാഗത്ത് കൂട്ടത്തോടെ ബൈക്കുകളിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിന് നേതൃത്വം നൽകി ആറ് പേർക്കെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്.ഒരേ സമയം മൂന്ന് പേരോളം ബൈക്കുകളിൽ മാസ്ക്കും, ഹെൽമെറ്റും ധരിക്കാതെയായിരുന്നു ആഹ്ലാദ പ്രകടനം നടന്നത്.വീഡിയോ നവ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തത്.

Sharing is caring!