ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ്

വളാഞ്ചേരി:പെരിന്തൽമണ്ണ വലമ്പൂരിലുള്ള ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞ് ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി പൂക്കാട്ടിരി ഡോണാസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചു നടത്തി. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ ആയിരത്തി അഞ്ഞൂറോളം ബിരിയാണി പാക്കറ്റുകൾ വിതരണം ചെയ്തു. പൂക്കാട്ടിരി വിപീസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോണാസ് ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി വാഹിദ് തൊട്ടിയാൻ, മൻസൂർ ചെറു പറമ്പിൽ, നവാസ് മച്ചിങ്ങൽ, വി.പി.അൻവർ, എൻ.ടി.നൗഷാദ് എന്നിവർ സംസാരിച്ചു.വിവിധ പ്രദേശങ്ങളിലേക്കുള്ള ബിരിയാണി വിതരണത്തിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]