വട്ടപാറയിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു

വട്ടപാറയിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു

വളാഞ്ചേരി | ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ  ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും  വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതടി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഹരിയാന സ്വദേശി അശ്ക്കർ (40) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Sharing is caring!