അപൂർവ രോഗത്തിന് മരുന്ന്; കേന്ദ്ര നികുതികൾ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ ധന മന്ത്രാലയത്തെ സമീപിച്ചു
മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിയുടെ അപൂർവ രോഗത്തിനുള്ള സോൾജിൻസ്മ ഇഞ്ചക്ഷൻ ഇറക്കുമതി തീരുവ, ജിഎസ്ടി എന്നിവ ഇളവ് ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഡൽഹിയിൽ ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു. മന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായിഅദ്ദേഹം ചർച്ച നടത്തി. ഇക്കാര്യത്തിൽ കഴിഞ്ഞ സെഷനിൽ രാജ്യസഭയിൽ ഇതുപോലുള്ള ഒരു പ്രശ്നത്തിൽ അനുകൂലമായ വിശദീകരണം നൽകി ധനകാര്യ വകുപ്പ് മന്ത്രി നൽകിയ മറുപടിയും എം.പി നിവേദനത്തിൽ പ്രത്യേകമായി എടുത്തു കാട്ടിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളോട് അവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ, രോഗ വിവരങ്ങൾ, ആധാർ കാർഡ്, ബിപിഎൽ രേഖ എന്നിവ ഉടനെ സമർപ്പിക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും അവരുടെ പഞ്ചായത്ത് പ്രസിഡന്റ് മുഖേന അറിയിച്ചിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി.
ഇത്തരം അടിയന്തിര ഘട്ടത്തിൽ രോഗികൾക്ക് ജീവരക്ഷാർത്ഥം വേണ്ടി വരുന്ന മരുന്നുകൾക്ക് ഈ ഇളവ് ലഭ്യമാക്കണമെന്ന് എംപി നൽകിയ നിവേദനത്തിൽ പറഞ്ഞു. എന്നാൽ ഓരോ കേസിന്റെയും പ്രത്യേക സാഹചര്യത്തിലെ പരിഗണിക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടാണ് സർക്കാറിന് ഉള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എംപി പറഞ്ഞു. ഏതായിരുന്നാലും ഈ കുട്ടിയുടെ ചികിത്സയുടെ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉടനെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി എം.പി അറിയിച്ചു.
സംസ്ഥാനത്ത് തന്നെ ഇത്തരം കേസുകൾ വേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവർക്കും അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇത്തരം കേസുകളിൽ പൊതുവായി എടുക്കേണ്ട സമീപനങ്ങളെ സംബന്ധിച്ച് ഉന്നയിക്കുമെന്നും ഇ. ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]