പെരിന്തല്‍മണ്ണയില്‍ മദ്യലഹരിയില്‍ കയ്യേറ്റം: യുവാവിന്റെ തലയ്ക്ക് കുത്തേറ്റു

പെരിന്തല്‍മണ്ണ: കോടതിപ്പടിയില്‍ മദ്യലഹരിയില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്ന് യുവാവിന് തലക്ക് കല്ലുകൊണ്ട് കുത്തേറ്റു. താമരശ്ശേരി സ്വദേശി മുരുകേഷ്(36)ന്റെ നെറ്റിയിലാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പ്രതിയായ തേഞ്ഞിപ്പലം സ്വദേശി ഗണേഷ്(48) പോലീസ് കസ്റ്റഡിയിലാണ്. അമ്മിക്കല്ല്, ആട്ടുകല്ല് തുടങ്ങിയവ ഉണ്ടാക്കുന്ന തൊഴിലാളികളായ ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.

Sharing is caring!