മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിക്ക് പോലീസിന്റെ ക്രൂരമര്‍ദനം

മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിക്ക് പോലീസിന്റെ ക്രൂരമര്‍ദനം

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയായ റിയാസിനാണ് (35) തിരൂര്‍ പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം വെച്ച് തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.
റിയാസ് തന്റെ നാടായ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സി ഐ ഫര്‍സാദിന്റെ അതിക്രമമെന്നാണ് പരാതി. കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അവിടെയെത്തിയ പൊലീസ് സംഘം വാഹനംനിര്‍ത്തി കടയിലേക്ക് കയറുകയും സി ഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍
‘നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല ഞാന്‍ സി ഐ ഫര്‍സാദ് ആണ് ആരോടെങ്കിലും ചെന്ന് പറ’ എന്ന്
അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്. ലാത്തിയടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സതേടി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എം.ബിജുവിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വ്യാപക പ്രതിഷേധം

മലപ്പുറം: മാധ്യമ പ്രവര്‍ത്തകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ല കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ.എന്‍.ഇ.എഫ് ആവശ്യപ്പെട്ടു.

 

മലപ്പുറം: പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മാധ്യമം ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടറുമായ കെപിഎം റിയാസിനെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഷേധിച്ചു. കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ പോലീസ് നടത്തുന്ന ഇത്തരം അന്യായം നീതീകരിക്കാനാവില്ലെന്നും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

മലപ്പുറം: പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മാധ്യമം ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടറുമായ കെപിഎം റിയാസിനെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഷേധിച്ചു. കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ പോലീസ് നടത്തുന്ന ഇത്തരം അന്യായം നീതീകരിക്കാനാവില്ലെന്നും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം സ്റ്റാഫ് റിപ്പോര്‍ട്ടറുമായ കെ.പി.എം.റിയാസിനെ മര്‍ദ്ദിച്ച തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്ന് ആന്റി കറപ്ക്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മീത്തില്‍ രവി ആവശ്യപ്പെട്ടു.

 

മലപ്പുറം: പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസിനെ അന്യായമായി മർദ്ദിച്ച തിരൂർ സി.ഐയുടെ നടപടി പ്രതിഷേധാർഹമാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അഭിപ്രായപെട്ടു. വീടിൻ്റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് അദ്ദേഹം അക്രമിക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധി തീർത്ത പരിമിധികൾക്കകത്ത് ജീവിക്കുന്നവർക്ക് നേരെ പോലീസ് രാജ് നടപ്പാക്കുന്നത് അംഗീകരിക്കുവാൻ സാധ്യമല്ല.കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!