പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്നുമായി 24കാരന് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മനഴി ബസ് സ്റ്റാന്‍ഡില്‍ നിന്നും നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. യുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. ആനമങ്ങാട് വെള്ളലത്ത് വീട്ടില്‍ വിഗ്നേഷ്(24)നെയാണ് ഒരുഗ്രാം മയക്കുമരുന്നുമായി എസ്.ഐ. സി.കെ. നൗഷാദ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കോവിഡ് പ്രതിരോധ പട്രോളിങിനിടെ പോലീസിനെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് പിടിച്ചപ്പോള്‍ പ്രതി കയ്യിലുള്ള മൊബൈല്‍ ഫോണ്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ പോലീസ് വിശദമായി പരിശോധിച്ചു. ഫോണിനും കവറിനുമിടയില്‍ മറ്റൊരു പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതിക്ക് മയക്കുമരുന്ന ലഭിച്ചതെവിടെ നിന്നാണെന്നതടക്കം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]