മലപ്പുറത്തിന്റെ പ്രാണവായു” പദ്ധതി പരിഹാസ്യം
മലപ്പുറം : ആരോഗ്യ മേഖലയില്‍ കേരളത്തിലെ ഏറ്റവും പിന്നാക്കമായ മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനെന്ന പേരില്‍ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സഹായം നല്‍കണമെന്ന ആവശ്യമുയര്‍ത്തി കലക്ടറും ജില്ലാ ഭരണകൂടവും രംഗത്തുവന്നത് പ്രതിഷേധാര്‍ഹമാണെന്നു വിവിധ സംഘടനകള്‍ കുറ്റച്ചെടുത്തി.
കലക്ടറുടെ ഫേസ്ബക്ക് പോസ്റ്റിന് താഴേയും വ്യാപകമായി പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്.
മറ്റ് ജില്ലകളില്‍ ഗവ. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ സ്വന്തം ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം അടിസ്ഥാന സൗകര്യമൊരുക്കാന്‍ ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് ഭിക്ഷ യാചിച്ചു പിരിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ജനങ്ങളുടെ നികുതിപ്പണം പിരിക്കുന്ന സര്‍ക്കാറിന് ജനക്ഷേമം ഉറപ്പുവരുത്താനുള്ള ബാധ്യതയുമുണ്ട്. സര്‍ക്കാര്‍ പദ്ധതികളാണെങ്കിലും വികസന പ്രവര്‍ത്തനങ്ങളാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലാണെങ്കിലും മലപ്പുറത്തെത്തുമ്പോള്‍ ജനങ്ങള്‍ ഫണ്ട് കണ്ടെത്തേണ്ടി വരുന്നത് ഒരു സ്വഭാവിക പ്രക്രിയ ആയി ഏറ്റെടുത്തിരിക്കുകയാണ് ഭരണകൂടം.
മലപ്പുറത്തു നിന്നടക്കടമുള്ള നികുതിപ്പണം കൊണ്ട് മറ്റ് 13 ജില്ലകള്‍ക്ക് ഫണ്ട് വകയിരുത്താന്‍ കഴിയുമെങ്കില്‍ ഇത്രയും ഗുരുതരമായ മഹാമരിയുടെ കാലത്ത് പോലും ജില്ലയോട് ഈ നിലപാട് തന്നെ തുടരാനാണ് ശ്രമമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.എ.കെ.സഫീര്‍ അധ്യക്ഷതയില്‍ നടന്നത്. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഷമീമ സക്കീര്‍, വൈസ് പ്രസിഡന്റുമാരായ ജസീം സുല്‍ത്താന്‍, സല്മാന് താനൂര്‍, സി.പി ഷരീഫ്, സെക്രട്ടറിമാരായ അജ്മല്‍ തോട്ടോളി, ഹാദി ഹസന്, അജ്മല്‍ കോഡൂര്‍, ഇന്‍സാഫ് കെ.കെ, സുമയ്യ ജാസ്മിന്, മുഹമ്മദ് ഹംസ, നുഹ മറിയം, ഹിബ വി തുടങ്ങിയവര്‍ സംസാരിച്ചു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]