ജുമുഅക്ക് അനുമതി നല്കാന് ആവശ്യപ്പെട്ട് സമസ്തയുടെ പ്രതിഷേധ സായാഹ്നം
മലപ്പുറം: കൊവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നതില്‍ ആരാധനാലായങ്ങളെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅക്ക് അനുവദി നല്‍കണമെന്ന് സര്ക്കാരിനോടാവശ്യപ്പെട്ടും വ്യാഴാഴ്ച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചു.
നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം അനുവദിക്കുകയും വെള്ളിയാഴ്ചകളില്‍ വ്യാപകമായ ഇളവുകളനുവദിച്ച് നാടും നഗരവും വീര്‍പ്പുമുട്ടുന്ന വിധം ജനത്തിരക്കിനു സാഹചര്യം സൃഷ്ടിക്കുമ്പോഴും മദ്യഷാപ്പുകള്‍ മാത്രമല്ല ജിംനേഷ്യങ്ങള്‍ പോലും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും സമ്പൂര്‍ണ ശുചിത്വവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കാന്‍ സന്നദ്ധതയും സാഹചര്യവുമുള്ള പള്ളികളെ അവഗണിക്കുന്നതില്‍ പ്രതിഷേധം കനത്തുവരുന്ന സാഹചര്യത്തിലാണ് കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വൈകുന്നേരം 4.30ന് മലപ്പുറം കുന്നുമ്മലില്‍ പ്രതിഷേധ സംഗമം നടക്കും. ജില്ലയിലെ വിശ്വാസികളുടെ മുഴുവന്‍ വീട്ടുമുറ്റങ്ങളിലും അതേസമയം തന്നെ പ്ലക്കാര്‍ഡുയര്‍ത്തി സര്‍ക്കാരിനു മുന്നില്‍ ആവശ്യം ഉന്നയിക്കും.
ആലോചനാ യോഗത്തില്‍ പുത്തനഴി മൊയ്തീന് ഫൈസി അധ്യക്ഷനായി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ബി.എസ്.കെ തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, കെ.എ റഹ്മാന് ഫൈസി, യു. ഷാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, അസ്ഗറലി ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഹംസ ഹാജി മൂന്നിയൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുറഹ്മാന് ഫൈസി അരിപ്ര, സി.എം കുട്ടി സഖാഫി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഫാറൂഖ് ഫൈസി മണിമൂളി, എന്‍.ടി.സി മജീദ്, അനീസ് ഫൈസി മാവണ്ടിയൂര്‍, പി.കെ ലത്തീഫ് ഫൈസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]