മലപ്പുറം സ്വദേശി ഗുണ്ടല്‍പേട്ടയിലെ കൃഷിതോട്ടത്തില്‍ മരിച്ച നിലയില്‍
മക്കരപറമ്പ്: മക്കരപറമ്പ് സ്വദേശിയെ ഗുണ്ടല്‍പേട്ടയിലെ കൃഷിതോട്ടത്തിലെ കിണറ്റില്‍ ദുരൂഹ സഹചര്യത്തില്മരിച്ച നിലയില്‍ കണ്ടെത്തി. മക്കരപറമ്പ് പുണര്‍പ്പയിലെ പരേതനായ വെങ്കിട്ട നരിക്കോട്ടൂപ്പറമ്പിലെ മുഹമ്മദിന്റെ മകന് അബ്ദുല്‍ നാസര്‍ (56) റിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ദീര്‍ഘകാലം സഊദിയില്‍ ജോലി ചെയ്തിരുന്ന നാസര്‍ നാട്ടിലെത്തിയതിന് ശേഷം കുടുംബ ബന്ധത്തിലെ സുഹൃത്തിന്റെഗുണ്ടല്പ്പേട്ടയിലെ കൃഷിതോട്ടം നടത്തിപ്പുകാരനായിരുന്നു, രണ്ട് മാസത്തിലധികമായി വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപെടാറുണ്ടായിരുന്നു. നാല് ദിവസത്തിലധികമായി വിവരങ്ങള്‍ ലഭ്യമാവാത്തതിനെ തുടര്‍ന്നുള്ളബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിതോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസംകണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഗുണ്ടല്‍പേട്ട പോലീസ് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. രാത്രി 12 മണിയോടെ വറ്റലൂര്‍ പഴയ മഹല്ല് ഖമ്പര്‍സ്ഥാനില്‍ മറവു ചെയ്തു.ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കര്‍ണാടക ഗുണ്ടല്‍പ്പേട്ട് പോലിസില്പരാതിനല്കിയിട്ടുണ്ട്. മാതാവ്: പരേതയായ പാലേന്‍ പടിയന് ആയിശ, ( പഠിഞാറ്റു മുറി) ഭാര്യ: ചോലക്കല്‍ റസിയ (കാച്ചിനിക്കാട്) മക്കള്‍: നജ്ല, നസ്ലല, ഷമ്മാസ്, സഹോദരങ്ങള്‍: മൈമുന (പാങ്ങ്) അശ്റഫ് (റിട്ട: ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ വിംഗ്, പൂനെ ) അബ്ദുല്‍ സലീം, അബ്ദുല്‍ ഖാദര്‍ (ഇരുവരും സൗദി) സാജിത, സുബൈദ, ആലിയാപ്പു, പരേതയായ ഫാത്തിമ. ുവീീേ.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




