ജില്ലയില്‍ 12 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 12 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 12 ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 12,26,775 പേരാണ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 9,53,745 പേര്‍ ഒന്നാം ഡോസും 2,73,030 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,79,818 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 18,074 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,74,759 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,93,182 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 43,731 പേര്‍ക്ക് ഒന്നാം ഡോസും 30,162 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 21,890 പേര്‍ക്ക് ഒന്നാം ഡോസും 18,712 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

Sharing is caring!