കാണാതായ 29കാരന്റെ മൃതദേഹം കൊളപ്പുറത്തെ പൊട്ടക്കിണറ്റില്‍

കാണാതായ 29കാരന്റെ മൃതദേഹം കൊളപ്പുറത്തെ പൊട്ടക്കിണറ്റില്‍

തിരൂരങ്ങാടി: കഴിഞ്ഞ ശനിയാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം മാലിന്യം തള്ളുന്ന പൊട്ടക്കിണറ്റില്‍നിന്നും കണ്ടെത്തി. മലപ്പുറം എ.ആര്‍ നഗര്‍ കുന്നുംപുറം ചേലക്കോട് പാമങ്ങാടന്‍ അബ്ദുറഹ്മാന്‍ മൈമൂന ദമ്പതികളുടെ മകന്‍ നൗഫല്‍(29)ന്റെ മൃതദേഹമാണ് കൊളപ്പുറം പെട്രോള്‍പമ്പിന് എതിര്‍വശമുള്ള പൊട്ടക്കിണറ്റില്‍  കാണപ്പെട്ടത്. കിണറ്റില്‍നിന്നും ഇന്ന് കനത്ത ദുര്‍ഗന്ധം പുറത്തുവന്നതോടെ
നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറത്തുനിന്നും ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രി കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പൊലിസ് എത്തിയപ്പോള്‍ ഓടിയതാണെന്നാണ് നിഗമനം. .കല്ലുകള്‍ പാകി താല്‍കാലിക ആള്‍മറയുള്ള കിണര്‍ പരിസരത്തുള്ളവര്‍ മാലിന്യം തള്ളാനാണ് ഉപയോഗിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഫര്‍സാന. മകള്‍: സജ ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് സഹീര്‍, മുഹമ്മദ് മുബഷിര്‍, മുഹമ്മദ് അസ്ലം, സുമയ്യ..
.

Sharing is caring!