മലപ്പുറം ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണന തിരുത്തണം: എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണന തിരുത്തണം: എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: നാടിന്റെയും സമൂഹത്തിന്റെയും നന്‍മക്കു വേണ്ടിയുള്ള സംരംഭങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സഹകരണ മനസാണ് മലപ്പുറത്തിന്റേതെന്നും, എന്നാല്‍ ഭരണകൂടം ചെയ്യേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്നും ജില്ലയെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന വികസനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണെനിരിക്കെ, സൗകര്യങ്ങള്‍ ഒരുക്കേണ്ട ഭരണ കൂടം ഉത്തരവാദിത്തം നിറവേറ്റാതെ, പൊതുജന ഫണ്ട് ഒരുക്കി ഇവ നിറവേറ്റാന്‍ ആഹ്വാനം ചെയ്യുന്നത് ഭൂഷണമല്ല.
ജനസംഖ്യാനുപാനപാതികമായി മലപ്പുറത്തിനു ഇതര ജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ, ആരോഗ്യ, സര്‍ക്കാര്‍ സേവന മേഖലയില്‍ വേണ്ട സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും, സര്‍ക്കാര്‍ തലത്തിലെ വിവിധ ചലഞ്ചുകളിലും, പൊതു കൂട്ടായ്മകളിലും നാണയത്തുട്ടുകള്‍ വരേ ഒരുക്കൂട്ടി സേവന സന്നദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്നത്മ മലപ്പുറത്തെ മാതൃകയാണ്. എന്നാല്‍ മഹാമാരി കാലത്ത് പോലും ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോട് സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിക്കണം. വാക്‌സിന്‍ വിതരണത്തില്‍ വരേ ജില്ലക്ക് അര്‍ഹമായ പരിഗണന ഇനിയും ലഭ്യമായിട്ടില്ല. ഏക സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജില്‍ വരേ സൗകര്യങ്ങള്‍ ഒരുക്കുകയും, ജില്ലാ താലൂക്ക് ആശുപത്രികളില്‍ ചികില്‍സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും, മലപ്പുറത്തോടുള്ള അവഗണനാ മനോഭാവം തിരുത്തണമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Sharing is caring!