കോട്ടക്കൽ മണ്ഡലത്തിലെ  സ്കൂളുകളിലെ കിച്ചണുകൾ ഇനി സ്മാർട്ട് ആകും.   

വളാഞ്ചേരി: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘സ്മാർട്ട് കിച്ചൺ’ പദ്ധതിക്ക് ടെണ്ടറായി. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 2018 – 19 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ഡലത്തിലെ പത്ത് സ്കൂളുകളിൽ കിച്ചൺ നിർമ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. സ്കൂൾ കിച്ചണുകൾക്ക് സൗകര്യപ്രദമായ കെട്ടിട നിർമ്മാണത്തിനും പാചകം എളുപ്പത്തിലാക്കുന്നതിന് അനർട്ടിന്റെ പേറ്റന്റോടു കൂടിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമായി പത്ത് ലക്ഷം രൂപ വീതമാണ് ഓരോ സ്കൂളിനും അനുവദിച്ചിട്ടുള്ളത്.
മോഡേൺ സ്റ്റീം കുക്കിംഗ് സിസ്റ്റം, ഇന്ധനചെലവ് കുറവ്, സമയ ലാഭം എന്നിവ പുതുതായി നിർമ്മിക്കുന്ന കിച്ചൺ പദ്ധതിയുടെ പ്രത്യേകതകളാണ്.
 തദ്ദേശ സ്വയം ഭരണ വിഭാഗം എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ളത്.
എ.എൽ.പി.സ്കൂൾ പൈങ്കണ്ണൂർ (കുറ്റിപ്പുറം)
ബി.എം.എം യു.പി.സ്കൂൾ
 ചാപ്പനങ്ങാടി (പൊന്മള )
കെ.എം.യു.പി.സ്കൂൾ എടയൂർ
കെ.വി.യു.പി.സ്കൂൾ വടക്കും പുറം,എ.എം.എൽ.പി സ്കൂൾ എടയൂർ നോർത്ത് (എടയൂർ )
കെ.എം.എ. യു.പി.സ്കൂൾ കാർത്തല (വളാഞ്ചേരി )
പി.എം.എസ്.എ പി.ടി.എം. എൽ.പി.സ്കൂൾ ചങ്കുവെട്ടി (കോട്ടക്കൽ )ജി.എം.എൽ.പി സ്കൂൾ കല്ലാർ മംഗലം (മാറാക്കര)എ.എൽ.പി സ്കൂൾ ഇരിമ്പിളിയം,വി.വി.എ.യു.പി സ്കൂൾ വെണ്ടല്ലൂർ (ഇരിമ്പിളിയം) എന്നീ സ്കൂളുകളിലാണ് എം.എൽ.എ ഫണ്ടുപയോഗിച്ച് സൗകര്യപ്രദമായ അടുക്കളകൾ നിർമ്മിക്കുന്നത്.
പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരൻ എഗ്രിമെന്റിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു

Sharing is caring!