ഒന്നാം റാങ്ക് നോടിയ അസ്മാബിയെ അനുമോദിച്ചു
കണ്ണമംഗലം : സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച കെ. കെ. അസ്മാബിയെ കണ്ണമംഗലം മാസ് റിലീഫ് സെല്‍ അനുമോദിച്ചു.അല്‍ ജസീറ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ് വി. എസ്. ജോയ് അസ്മാബിക്ക് ഉപഹാരം നല്കി.നിലവില്‍ കണ്ണമംഗലം പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറും മുന്‍ എസ് ടി യു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയ ചേറൂര് കെ. കെ. ഹംസ യുടെയും അഞ്ചു കണ്ടന് ബിയ്യാത്തിട്ടിയുടെയും മകളാണ് അസ്മാബി.. ചടങ്ങില്‍ കെ പി സി സി സെക്രട്ടറി കെ. പി. അബ്ദുല്‍ മജീദ്, പി. കെ. സിദ്ദിഖ്, അരീക്കാട്ട് കുഞ്ഞിപ്പ,ഇ. കെ. ആലി മൊയ്ദീന്,കെ. ടി. എ. മുനീര്‍, എ. പി. കുഞ്ഞാലി ഹാജി,മജീദ് ചേറൂര്,കെ. കുഞ്ഞി മൊയ്ദീന്,വി. പി. കുഞ്ഞി മുഹമ്മദ് ഹാജി,കാവുങ്ങല്‍ അബ്ദു റഹിമാന്‍, സാദിഖലി കോയിസ്സണ്,കല്ലാക്കന് ഉണ്ണീന്‍ ഹാജി,അമ്പലവന്‍ ബഷീര്‍, മുനീര്‍ കിളിനക്കോട്, മൊയ്ദീന് ഹാജി കല്ലാക്കന്,അസ്ലം ചെങ്ങാനി, റബു സഫാരി,സിയാദ് പേങ്ങാടന്, എ. പി. എ. റഹിമാന്‍, പുള്ളാട്ട് സലീം മാസ്റ്റര്‍, സി. ബാലന് മാസ്റ്റര്‍, കാളങ്ങാടന്‍ സുബ്രന്, ഹസീന തയ്യില്‍, ബുഷ്റ ആലുങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]