എന്‍.ബി ഷൈജു ഇനി തേഞ്ഞിപ്പലം സി.ഐ

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ പുതിയ സി.ഐ ആയി തൃശൂര്‍ തൃപ്പയാര്‍ സ്വദേശി എന്‍.ബി ഷൈജു ചുമതലയേറ്റു. തേഞ്ഞിപ്പലത്ത് സി.ഐ ആയി ചുമതലയിലുണ്ടായിരുന്ന എസ്. അഷ്റഫ് ഇന്നലെ വളാഞ്ചേരി സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഇന്നലെ തന്നെ എന്‍.ബി ഷൈജു ചുമതലയേറ്റത്. കണ്ണൂര്‍ റൂറലിലെ മാലൂര്‍ സ്റ്റേഷനില്‍ നിന്നാണ് തേഞ്ഞിപ്പലത്തേക്ക് സ്ഥലം മാറ്റം. നേരത്തെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും, കൊണ്ടോട്ടിയിലും സേവനമനുഷ്ടിച്ചിരുന്നു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]