മൂന്ന് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച വെളിയങ്കോട് ചങ്ങാടം റോഡ്  തകർന്ന് യാത്ര ദുസ്സഹമായി

മൂന്ന് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച വെളിയങ്കോട് ചങ്ങാടം റോഡ്  തകർന്ന് യാത്ര ദുസ്സഹമായി

വെളിയങ്കോട്:മൂന്ന് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച  വെളിയങ്കോട് ചങ്ങാടം റോഡിലെ ദുരിതയാത്രയ്ക്ക് അവസാനമാവുന്നില്ല. പുതുപൊന്നാനി – ചാവക്കാട് ദേശീയപാതയേയും വെളിയങ്കോട് – എടക്കഴിയൂർ എം. എൽ. എ. റോഡിനെയും ബന്ധിക്കുന്നതും ഒരു കിലോ മീറ്ററിൽ താഴെമാത്രം ദൂരവുമുള്ള  വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഏറെ തിരക്കേറിയതുമായ ഗ്രാമീണ പാതയാണ് വെളിയങ്കോട് ചങ്ങാടം റോഡ്. ദുരിതാവസ്ഥയിലായിരുന്ന റോഡിൻറെ ടാറിങ് നടത്താനായി എം. എൽ. എ. ആസ്തി വികസന ഫണ്ടിൽ നിന്നും 17.5 ലക്ഷം രൂപ അനുവദിക്കുകയും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ കരാറുകാരൻ റോഡിൻറെ ടാറിങ് മൂന്ന് വർഷം മുമ്പ് പൂർത്തീകരിക്കുകയും  ചെയ്തിരുന്നു. എന്നാൽ അങ്ങാടി മുതൽ പാലം വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.വെളിയങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന ഭാഗമാണ് തകർന്ന് ഗതാഗതം ദുസ്സഹമായത്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും, തൊട്ടടുത്ത അൽഫലാഹ് സ്കൂളിലെ വാക്സിനേഷൻ ക്യാമ്പിലേക്കും ഇതുവഴി ഏറെ ദുരിതം സഹിച്ചാണ് യാത്രക്കാർ എത്തുന്നത്.റോഡ് നിർമ്മാണത്തിലെ അപകാതയാണ് റോഡ് വേഗം തകരാനിടയായതെന്നാണ് നാട്ടുകാരുടെ ആരോപണം

Sharing is caring!