വൈക്കം മുഹമ്മദ് ബഷീറിന്റെ വിഷ്വ വിഖ്യാതമായ മൂക്ക്, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നിവ ഇനി ബ്രെയ്ലി രൂപത്തിലും.

കൊണ്ടോട്ടി: വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയ കഥകളായ വിഷ്വ വിഖ്യാതമായ മൂക്ക്, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നിവ ഇനി ബ്രെയ്ലി രൂപത്തിലും. കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് ആണ് ഈ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കിയത്.ഏഷ്യയിലെ തന്നെ ഏക ബ്രെയിലി പ്രസ് ആയ പുളിക്കൽ ജിഫ്ബിയിലെ അൽ നഹ്ദി ബ്രെയ്ലി പ്രസിൽ നിന്നാണ് ഇവ ഒരുക്കിയത്. ഖുർആൻ പരിഭാഷ, എ.പി.ജെ കലാമിന്റെ അഗ്നി ചിറകുകൾ ഉൾപ്പടെ ഗ്രന്ഥങ്ങളും ഇതോ ടൊപ്പം പുറത്തിറ ക്കിയിട്ടുണ്ട്. ജിഫ് ബി യിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ജിഫ് ബി ചെയർമാൻ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്.ഗായിക ആയിശ സമീഹ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. അസബാഹ് ജനറൽ സെക്രട്ടറി പി.ടി.മുസ്തഫ മാസ്റ്റർ, വർക്കിംഗ് പ്രസിഡന്റ് വി.പി.മുഹമ്മദ് ബഷീർ വള്ളിക്കാ പൊറ്റ ബ്ലൈന്റ് സ്കൂൾ പ്രധാനധ്യാപകൻ യാസർ മാസ്റ്റർ, ജീവ കാരുണ്യ പ്രവർത്തക നർഗീസ് ബീഗം, പി.വി.ഹസ്സൻസിദ്ധീഖ്, വി.പി.സിദ്ധീഖ്, എ.അബ്ദുൽ റഹീം, ഉമർകോയ തുറക്കൽ പ്രസംഗിച്ചു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]