ടി.പി.ആറിലെ അവ്യക്തത;ചെയർമാനെതിരെ പാവകളിച്ച് പ്രതിഷേധിച്ച് എം.എസ്.എഫ്

പൊന്നാനിയെ ട്രിപ്പിൾ ലോക് ഡൗണിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. ചെയർമാനെതിരെ പാവകളിച്ച് പ്രതിഷേധിച്ച് എം.എസ്.എഫ്. പ്രതിഷേധവുമായി വ്യാപാരികളും രംഗത്ത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കാനിടയാക്കിയതിലും, നഗരസഭ ചെയർമാൻ വിഷയത്തിൽ വിവിധ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് നഗരസഭക്ക് മുന്നിൽ പ്രതിഷേധം നടന്നത്. ഓരോ ദിവസവും, വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന പൊന്നാനി നഗരസഭ ചെയർമാൻ സി.പി.എമ്മിൻ്റെ പാവയെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവർത്തകർ നഗരസഭ കാര്യാലയത്തിന് മുന്നിൽ പാവകളിച്ച് പ്രതിഷേധിച്ചു.ചെയർമാൻ ആരുടെ കൈയ്യിലെ പാവയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാ ണ് പാവകളി പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് എം.എസ്.എഫ് നേതാക്കളായ എ.എം സിറാജുദ്ദീൻ, കെ.അഷ്ഫാഖ്, ഷാറോൺ, അസ്ലം പൊന്നാനി, ഉവൈസ് ,ഷഹീർ എന്നിവർ നേതൃത്വം നൽകി. റാപ്പിഡ് ആൻ്റി ജെൻ പരിശോധനകളിൽ രോഗ വ്യാപന നിരക്ക് കുറഞ്ഞിട്ടും, പൊന്നാനിയെ ഡി. കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും, ഇത് മൂലം ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികളും രംഗത്തെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് കെ.പി. അബ്ദുൽ ജബ്ബാർ, ടി.കെ രഘു, സിന്ദൂരം സുബ്രഹ്മണ്യൻ, റഫീഖ് അക്രം, റിമ മുഹമ്മദുണ്ണി എന്നിവർ നേതൃത്വം നൽകി
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]