ഗ്രേസ് മാർക്ക് ഉത്തരവ്; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് എം.എൽ.എമാർക്ക് നിവേദനം നൽകി
മലപ്പുറം: ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും ടി.വി ഇബ്രാഹീം എം.എൽ.എക്കും പി.ഉബൈദുല്ല എം.എൽ.എക്കും നിവേദനം നൽകി. ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ ട്രഷറർ പി.എ.ജവാദ്, സെക്രട്ടറി നവാഫ് കള്ളിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, എൻ.കെ.മുഹമ്മദ് നിഷാദ്, സൽമാൻ കടമ്പോട്ട്, ഇർഷാദ്, റഹീസ്, അഡ്വ: മൂസ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും ടി.വി ഇബ്രാഹീം എം.എൽ.എക്കും പി.ഉബൈദുല്ല എം.എൽ.എക്കും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാതിന്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ ട്രഷറർ പി.എ.ജവാദ് എന്നിവർ സമീപം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




