ബസ്സില്‍ കയറുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ സ്പര്‍ശിച്ച ബസ് ക്ലിനര്‍ക്ക് രണ്ടുവര്‍ഷം തടവും 10,000രൂപ പിഴയും

പെരിന്തല്‍മണ്ണ: ബസ്സില്‍ കയറുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച് ഉപദ്രവിച്ചു എന്ന കേസില്‍ ക്ലീനറെ രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയടപ്പിക്കാനും വിധിച്ചു. പെരിന്തല്‍മണ്ണയിലെ ജില്ലാ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. കൊളത്തൂര്‍ ഓണത്ത് വീട്ടില്‍ അഷ്റഫ്(48)നെയാണ് കോടതി ശിക്ഷിച്ചത്. 2017-ല്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ പ്രകാരമാണ് ശിക്ഷവിധിച്ചിരിക്കുന്നത്. ബസ് കയറുന്നതിനിടയില്‍ പ്രതി കുട്ടിയെ ഉപദ്രവിച്ചതായ പരാതിയില്‍ കൊളത്തൂര്‍ പോലീസ് പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരുന്നു.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]