ജില്ലയില്‍ 11,46,465 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇതുവരെ 11,46,465 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 9,10,231 പേര് ഒന്നാം ഡോസും 2,36,234 പേര് രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരില്‍ 1,58,334 പേര് ഒന്നാം ഡോസ് വാക്സിനും 6,260 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 6,53,632 പേര് ഒന്നാം ഡോസും 1,68,955 പേര് രണ്ടാം ഡോസ് വാക്സിനുമാണ് സ്വീകരിച്ചിട്ടുള്ളത്.
ആരോഗ്യ പ്രവര്‍ത്തകരില്‍ 43,278 പേരാണ് ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്. 29,616 പേര് രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 21,440 പേര് ഒന്നാം ഡോസും 18,503 പേര് രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര് ഒന്നാം ഡോസും 12,900 പേര് രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]