ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തിരൂരങ്ങാടി: ചേളാരിക്കടുത്ത് ചേറക്കോട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
കാസര്‍കോഡ് ബന്ദടുക്ക മാണിമൂല തലപ്പള്ളം വീട്ടില്‍ അബ്ദുലത്തീഫ് ഉമ്മു ഹലീമ ദമ്പതികളുടെ മകന്‍ ജൗഹര്‍ (21) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം. എറണാംകുളത്തുനിന്നും സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് ബൈക്കില്‍ കാസര്‍കോട്ടേക്ക് മടങ്ങുമ്പോള്‍ എതിരെവന്ന മിനി ലോറി ബൈക്കിലിടിക്കുകയായിരുന്നു. ജൗഹര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. കൂടെ യാത്ര ചെയ്ത യുവാവിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി
സഹോദരങ്ങള്‍: അബ്ദുറസാഖ്, ശംല.

 

 

Sharing is caring!