എടവണ്ണ സ്വദേശി മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

എടവണ്ണ സ്വദേശി മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

എടവണ്ണ: കോവിഡ് ബാധിച്ച് എടവണ്ണ സ്വദേശി മസ്‌കറ്റില്‍ മരിച്ചു. എടവണ്ണ ചെമ്പക്കുത്തിലെ ചെറമ്മല്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് അസ് ലം (43) ആണ് മരണപ്പെട്ടത്. പത്തു ദിവസത്തോളമായി കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
മാതാവ്: പരേതയായ ആയിശ. ഭാര്യ: റംലത്ത് (കുറ്റൂളി). മക്കള്‍: ശഹബാ റിനു, മുഹമ്മദ് ആദില്‍, ഷബ്ല മിന്‍ഹ. സഹോദരങ്ങള്‍: ഹാജറ(വണ്ടൂര്‍),ഫൗസിയ(തിരുവാലി), പരേതനായ അബ്ദുല്‍ ഹമീദ്.

 

Sharing is caring!